പൈലറ്റും എസ്‌കോര്‍ട്ടും നല്‍കാത്തതില്‍ പ്രതിഷേധം; ഗണ്‍മാനെ പാതിവഴിയില്‍ ഇറക്കിവിട്ട് വി. മുരളീധരന്‍

vmuraleedharan

തിരുവനന്തപുരം: ഗണ്‍മാനെ പാതിവഴിയില്‍ ഇറക്കിവിട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പൊലീസ് എസ്‌കോര്‍ട്ട് ലഭിച്ചില്ലെന്ന കാരണത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാന്‍ ബിജുവിനെയാണ് വഴിയില്‍ ഇറക്കിവിട്ടത്. മന്ത്രിയുടെ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുരളീധരന്‍. വി മുരളീധരന് നിയമപ്രകാരം നല്‍കേണ്ടത് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത് രണ്ടും അനുവദിച്ചിരുന്നു. എന്നാല്‍ പൈലറ്റും എസ്‌കോര്‍ട്ടും അനുവദിക്കാത്തതിനാല്‍ ക്ഷുഭിതനായി സുരക്ഷയ്ക്ക് നിയോഗിച്ച ഉദ്യോഗസ്ഥനെ ബേക്കറി ജംഗ്ഷന് സമീപം കേരള പൊലീസ് അനുവദിച്ച ഉദ്യോഗസ്ഥനെ വി മുരളീധരന്‍ ഇറക്കിവിടുകയായിരുന്നു.

അതേസമയം കൊവിഡ് ഡ്യൂട്ടിയ്ക്ക് അധിക പോലീസുകാരെ വിന്യസിച്ചതിനാലാണ് എസ്‌കോര്‍ട്ടും ,പൈലറ്റും നല്‍കാന്‍ കഴിയാതിരുന്നതെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റും എസ്‌കോര്‍ട്ടും ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഗണ്‍മാനും വേണ്ട എന്ന നിലപാട് മന്ത്രി സ്വീകരിച്ചതായാണ് ബി ജെ പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Top