ഭോപ്പാല്‍: എയര്‍ക്രാഫ്റ്റ് വീലിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പറക്കലിന് നിമിഷങ്ങള്‍ക്കുമുമ്പ് പൈലറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്റിഗോ വിമാനം റദ്ദാക്കി. 155 യാത്രക്കാരുമായി ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.
വലിയ അപകടമാണ് പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് ഇന്റിഗോ ഭോപ്പാല്‍ സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.
വിമാനം പറന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് പൈലറ്റ് പറക്കല്‍ അവസാനിപ്പിക്കുകയായിരുന്നു. അമിതവേഗതയില്‍ നീങ്ങുന്നതിനെ വലിയ ശബ്ദത്തോടെ വിമാനം പെട്ടന്ന് നില്‍ക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
തകരാറുകള്‍ പരിഹരിച്ചതിനുശേഷം അതേ വിമാനം സര്‍വ്വീസ് പുനരാരംഭിച്ചു.