കൊച്ചി : വിപണിയില്‍ പൈനാപ്പിള്‍ വില ഉയരുന്നു. ഹോര്‍ട്ടികോര്‍പ് തിങ്കളാഴ്ച നടത്താനിരുന്ന സംഭരണം മാറ്റിവച്ചു. പൈനാപ്പിള്‍ പച്ചയ്ക്കും പഴത്തിനും കിലോ വില പതിനാറില്‍ താഴെ എത്തിയിരുന്നു. പൈനാപ്പിള്‍ വില അടിസ്ഥാന വിലയിലും കുറഞ്ഞാല്‍ ഹോര്‍ട്ടികോര്‍പ് സംഭരണ സംവിധാനമേര്‍പ്പെടുത്താറുണ്ട്.
ഉത്പാദനച്ചെലവ് ഇരുപതിനു മുകളിലായതിനാല്‍ അടിയന്തരമായി സംഭരണമേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ദീപാവലിയോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ കാരണം ഉത്തരേന്ത്യന്‍ വിപണി ഇല്ലാതായതാണ് വിലയിടിവിനു കാരണമായത്.