പുനലൂര്‍ : കോളേജ് വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രവേശന ഫീസ് വാങ്ങുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചതിന് ശേഷമാണ് ഈ പ്രവണത കണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുനലൂര്‍ ശ്രീനാരായണ കോളജിന്റെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി വേദി പങ്കിട്ട ചടങ്ങ് കൂടിയായിരുന്നു ഇത്. വാര്‍ഷികാഘോഷ പരിപാടിയില്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു.