pinarai vijayan statement

തിരുവനന്തപുരം:കൊച്ചി മെട്രോ റെയില്‍ അടുത്ത മാര്‍ച്ചില്‍ യാഥാര്‍ഥ്യമാകും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്രൈമാസ അടിസ്ഥാനത്തില്‍ ലക്ഷ്യംവച്ച് മുന്നോട്ട് പോകണമെന്നും റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും പിണറായി നിര്‍ദേശിച്ചു.

നിര്‍മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. കെഎംആര്‍എല്‍ – ഡിഎംആര്‍സി എന്നിവയുടെ സംയുക്തയോഗം വിളിച്ചു ചേര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇ. ശ്രീധരന്റെ കൂടി സൗകര്യം പരിഗണിച്ചായിരിക്കും യോഗം വിളിക്കുക.

Top