pinaray gives-instructions to vigilance

തിരുവനന്തപുരം: ലഭിക്കുന്ന പരാതികളിലെല്ലാം കേസെടുക്കേണ്ടെന്ന് വിജിലന്‍സിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോടതി വിധിക്കള്‍ക്കനുസരിച്ച് കേസെടുക്കാമെന്നും വിജിലന്‍സിന് ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ പരിശോധനയ്ക്ക് അയക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിജിലന്‍സ് ഉന്നതരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍.

ബന്ധപ്പെട്ട വകുപ്പുകളിലെ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കില്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും, ഹൈക്കോടതി വിധി മാനിച്ച് പ്രവര്‍ത്തിക്കാനും അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.

ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സിനെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്.

Top