pinaray move to mangaluru

pinarayi-vijayan

കണ്ണൂര്‍: സിപിഎം ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലേക്കു യാത്ര തിരിച്ചു. കണ്ണൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗമാണ് മുഖ്യമന്ത്രിയുടെ യാത്ര. റെയില്‍വേ എസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മംഗളൂരുവില്‍ എത്തുമെന്നുറപ്പായതോടെ നഗരത്തിലും ദക്ഷിണ കര്‍ണാടകയിലും പോലീസ് കനത്ത ജാഗ്രതയിലാണ്. പിണറായിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഇന്നു സംഘപരിവാര്‍ സംഘടനകള്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.

എന്നാല്‍ പിണറായി വിജയനെ തടയേണ്ടെന്ന് സംഘപരിവാര്‍ തീരുമാനം. പിണറായിയെ തടയില്ലെന്ന് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. എന്നാല്‍ സംഘപരിവാര്‍ ഹര്‍ത്താല്‍ നടത്തുന്നത് പ്രവര്‍ത്തകരുടെ വികാരം പിണറായിയെ മനസിലാക്കിക്കുന്നതിനു വേണ്ടിയാണ്. കേരളത്തില്‍ സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Top