പരിസ്ഥിതി സംരക്ഷണം ജീവിതചര്യയാക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷികസംസ്‌കൃതിയും തിരിച്ചുപിടിക്കാന്‍ പരിസ്ഥിതിദിനാഘോഷം തുടക്കമിടട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതിദിനസന്ദേശത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുകോടി വൃക്ഷത്തെകള്‍ നടുന്ന ബൃഹത്തായ വൃക്ഷവല്‍ക്കരണപരിപാടിക്ക് സംസ്ഥാനം ഇന്ന് തുടക്കം കുറിക്കും.

ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, മറ്റ് പാരിസ്ഥിതികപ്രശ്‌നങ്ങള്‍ എന്നിവ ഭൂമിയില്‍ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങള്‍ക്ക് പരിഹാരംകാണാന്‍ ഇത്തരം സംരംഭങ്ങള്‍ ഉപകരിക്കും. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനം കേവലം പരിസ്ഥിതിദിനത്തില്‍ മാത്രം ഒതുക്കാതെ അതൊരു ജീവിതചര്യയാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

72 ലക്ഷം വൃക്ഷത്തൈ വനംവകുപ്പും അഞ്ചുലക്ഷം തൈ കൃഷിവകുപ്പും സജ്ജമാക്കിയിരിക്കുന്നത്. ശേഷിക്കുന്ന 23 ലക്ഷം തൈ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകരും വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളികളാകും.

Top