pinaray vijayan against kummanm

kummanam

തിരുവനന്തപുരം: കേരളീയര്‍ ധൂര്‍ത്തന്മാരാണെന്ന് ബിജെപിക്ക് മാത്രമേ പറയാന്‍ കഴിയൂ എന്ന് പിണറായി വിജയന്‍.

കേരളത്തിന്റെ സഹകരണ മേഖല തകരണം എന്നതാണ് ബിജെപിയുടെ പരസ്യ നിലപാട്. ജന പങ്കാളിത്തത്തോടെ വളര്‍ന്നു വന്ന മേഖലയെയാണ് തെറ്റായി ചിത്രീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നത്.

സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവയാണ് സഹകരണ ബാങ്കുകള്‍. ഇവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്.

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെങ്കില്‍ കണ്ടു പിടിക്കുക തന്നെ വേണം. അതിന് ഒരു തടസവും ഇല്ല. എന്നാല്‍ സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സഹകരണബാങ്കുകളില്‍ കള്ളപ്പണം ആണെന്ന് ആരോപിക്കുന്നത് വിവരമില്ലാത്തതുകൊണ്ടെന്നും പിണറായി പറഞ്ഞു.

Top