തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തം റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിന്റെ വികാരത്തിനൊപ്പമോ എന്ന് ചില മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസിറ്റീവ് എനര്‍ജിയുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ചയില്ല. കേന്ദ്രമന്ത്രിമാരും ഇത് പറഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വൈകിയാണെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ നിലപാടില്‍ സന്തോഷമുണ്ട്. മൂന്നുദിവസമെങ്കിലും മുന്‍പെങ്കിലും മുന്നറിയിപ്പ് ലഭിക്കേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.