തൃശൂര്‍: ചുട്ടുകൊല്ലലിനെ സംഘപരിവാര്‍ പിന്തുണയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ചെയ്യുന്നത്. സഹകരണമേഖലയെ തകര്‍ക്കാന്‍നോക്കിയെങ്കിലും കേരളം ചെറുത്തുനിന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ സാമൂഹ്യസ്ഥിതി തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അധികാരങ്ങള്‍ തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണ് ആര്‍എസ്എസിന്റെ അജണ്ട. ഫെഡറല്‍ ജനാധിപത്യ മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 3 ദിവസവും പിണറായി വിജയന്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ന് വൈകീട്ട് തൃപ്രയാറില്‍ കൊടി ഉയരുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും.
കുന്നംകുളം ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പിലുണ്ടായ തര്‍ക്കം സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് തോല്‍വിയും ചര്‍ച്ചയാകാനാണ് സാധ്യത.
വയനാട്ടില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.