കേന്ദ്രസര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ വിനീതിന് ജോലി നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍നിന്ന് പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ വിനീതിന് ജോലി നല്‍കാന്‍ തയാറാണെന്നും പിണറായി പറഞ്ഞു.

കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കേന്ദ്രകായിക വകുപ്പ് മന്ത്രി വിജയ് ഖോയല്‍ ഇടപെട്ട് നടപടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീനും വിനീതിന് ജോലി വാഗ്ദാനം ചെയ്തിരുന്നു.

വ്യാഴാഴ്ചയാണ് എജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്ന് സി.കെ വിനീതിനെ പിരിച്ച് വിട്ടത്. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Top