ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്

pinarayi

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച ഉച്ചക്കാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്.

കേരളത്തിലും തമിഴ്‌നാട്ടിലും കടലാക്രമണവും പ്രഹരശേഷിയുള്ള കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ബുധനാഴ്ച തന്നെ കേന്ദ്ര സമുദ്ര പഠനകേന്ദ്രമായ ഇന്‍കോയിസ് സംസ്ഥാന സര്‍ക്കാരിനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനും കൈമാറിയിരുന്നു.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റു വീശുമെന്നായിരുന്നു മുന്നറിയിപ്പ്.

എന്നാല്‍, ഇത് ചുഴലിക്കാറ്റാവില്ല എന്ന നിഗമനത്തില്‍ മുന്നറിയിപ്പിനെ അവഗണിക്കുകയായിരുന്നു.

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് ഇന്നലെ ഉച്ചയ്ക്ക് മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

ഏഴ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ നിസഹകരണം രക്ഷാപ്രവര്‍ത്തനത്തിന് തടസമാണന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Top