pinaray vijayan-kerala surgical strike

തിരുവനന്തപുരം: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നോട്ട് പിന്‍വലിച്ചതിന്റെ പേരില്‍ പരിഭ്രാന്ത്രരാവേണ്ടതില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും സാവകാശം നല്‍കാതെയുമാണ് പ്രഖ്യാപനം ഉണ്ടായത്.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വ്യക്തത നല്‍കിയിട്ടില്ല. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ അവസ്ഥ എങ്ങനെ നേരിടണമെന്ന് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തും. ജനങ്ങളുടെ ആശങ്ക പരിസഹരിക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top