pinaray vijayan on law acadamy issue

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോളേജ് മാനേജ്‌മെന്റിനോടാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്. പരിഹാരം കാണാന്‍ വിദ്യാഭ്യാസമന്ത്രിക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തതിന് ശേഷമാണ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

Top