കൊച്ചി: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച എസ്.എഫ്.ഐയ്ക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. മനുഷ്യസഹജമായ തെറ്റു സംഭവിച്ചാല്‍, അത് തിരുത്താനുള്ള ആര്‍ജവം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം അഭിമാനപൂര്‍വം കാണുന്ന കലാലയത്തെ അപമാനത്തിന്റെ പടുകുഴിയില്‍ തള്ളാന്‍ ചിലര്‍ ശ്രമിക്കുകയാണ്. മുതിര്‍ന്നവര്‍ ഇത് തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപകരെയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. മുതിര്‍ന്നവരുടെ ചിന്താവൈകൃതങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ല യുവതലമുറയെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജില്‍ നിന്നു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേരുന്ന മഹാരാജകീയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ടുപോയ കാമുകിയെ മറ്റാരെങ്കിലും വിവാഹം കഴിക്കുമ്പോള്‍ തോന്നുന്ന സങ്കടമാണ് കോളേജിനെ കാണുമ്പോള്‍ തോന്നുന്നതെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു