തിരുവനന്തപുരം : ഓഖി ഫണ്ട് വകമാറ്റിയെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 7340 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് ശിപാര്‍ശ ചെയ്‌തെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ കണ്ട ഭാവം നടിച്ചില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
മത്സ്യതൊഴിലാളികള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടങ്ങളില്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ ഐസ് ആര്‍ ഒയുടെ സഹായത്തോടെ കെല്‍ട്രോണ്‍ നിര്‍മ്മിച്ച നാവിക് കൂടാതെ ലൈഫ് ജാക്കറ്റ്, സാറ്റലൈറ്റ് ഫോണ്‍ എന്നിവയാണ് മത്സ്യ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്.
15,000 ബോട്ടുകള്‍ക്ക് നാവിക് നല്‍കുന്നതിനായി 15 കോടി രൂപ, 40,000 പേര്‍ക്ക് ലൈഫ് ജാക്കറ്റിനായി 6 കോടി, 1000 സാറ്റ് ലൈറ്റ് ഫോണിന് 9 കോടി എന്നിങ്ങനെയാണ് കണക്ക്.
സുരക്ഷാ ഉപകരണങ്ങള്‍ക്ക് പുറമെ മത്സ്യ ബന്ധന ഉപാധികള്‍ നഷ്ടപ്പെട്ട 380 പേര്‍ക്ക് 6.76 കോടി രൂപയുടെ ധനസഹായവും നല്‍കി.