മദ്യനയത്തിന് കാബിനറ്റ് അംഗീകാരം ; സമ്പൂര്‍ണ്ണ മദ്യ നിരോധനം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: ഇടതുമുന്നണിയുടെ മദ്യനയത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിന് അറിയിച്ചു. സമ്പൂര്‍ണ്ണ മദ്യ നിരോധനം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കും. ടു സ്റ്റാറില്‍ ബിയര്‍ പാര്‍ലര്‍, ബാര്‍ ഹോട്ടലുകളില്‍ ഇനിമുതല്‍ കള്ളും ലഭ്യമാക്കും. പ്രത്യേക ഫീസ് ഈടാക്കി ബാങ്ക്വറ്റ് ഹാളില്‍ മദ്യം നല്‍കാം. പാതയോരമദ്യനിരോധനം മൂലം പൂട്ടിയവ അതത് താലൂക്കുകളില്‍ മാറ്റിസ്ഥാപിക്കാനും തീരുമാനമായി.

ദേശീയ പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന എല്ലാ തൊഴിലാളികളെയും പുനര്‍നിയമിക്കും. ബാറുകളുടെ പ്രവര്‍ത്തനസമയം മാറ്റി 12 മണിക്കൂറായി ചുരുക്കിയതായും അദ്ദേഹം അറിയിച്ചു. ബാറുകള്‍ രാവിലെ 11 മുതല്‍ രാത്രി 11 മണിവരെ പ്രവര്‍ത്തിക്കാം.

ടൂറിസം മേഖലയില്‍ മാത്രം 10 മുതല്‍ രാത്രി 11 മണിവരെ മദ്യശാലകള്‍ പ്രവര്‍ത്തിക്കും. മദ്യം ഉപയോഗിക്കാന്‍ 23 വയസില്‍ താഴെ അനുവാദമില്ല. വിമാനത്താവളങ്ങളില്‍ ആഭ്യന്തരലോഞ്ചുകളിലും മദ്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top