തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ശാസന. കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.
സര്‍ക്കാര്‍ ഭൂമിയെന്നുറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നു. പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.