സമൂഹമാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ ; തീവ്രവാദ സ്വാഭാവമുള്ളവരെ കണ്ടെത്തിയിട്ടില്ലന്ന് മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം: വാട്‌സ് ആപ്പ് ഹര്‍ത്താലെന്ന പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തീവ്രവാദ സ്വാഭാവമുള്ളവരായി ആരെയും കണ്ടെത്തിയിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരാപ്പുഴ സംഭവത്തെ തുടര്‍ന്ന് ഏപ്രില്‍ 13 ന് ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടെന്നും, ഫോഴ്‌സ് ഒദ്യോഗികമായി രൂപീകരിച്ചിട്ടുള്ളതല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 1595 പേരെ അറസ്റ്റ് ചെയ്ത് 458 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ.എം ഷാജിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം 21 പേരെ ഉള്‍പ്പെടുത്തിയാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപീകരിച്ചത് എന്നാല്‍ പ്രതികളെ കസ്റ്റഡയിലെടുക്കാന്‍ സഹായിക്കുക മാത്രമാണ് ഫോഴ്‌സ് ചെയ്യുക.

എസ് പിക്കു നേരിട്ട് ലഭിക്കുന്ന പരാതികളിലോ രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെടുന്ന സംഭവങ്ങളിലോ പ്രതികളെ പിടിക്കാന്‍ ടൈഗര്‍ ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടില്ല. വരാപ്പുഴ സംഭവത്തെ തുടര്‍ന്ന് ഏപ്രില്‍ 13 ന് തന്നെ ഫോഴ്‌ന് പിരിച്ചുവിടുകയും ,ഫോഴ്‌സ് ഒദ്യോഗികമായി രൂപീകരിച്ചിട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 626 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും . ഇതില്‍ 357 കേസില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ രേഖാമൂലം മറുപടി നല്‍കി.

Top