ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച തൃപ്തികരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തമിഴ്‌നാട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കുളച്ചല്‍ തുറമുഖം വിഴിഞ്ഞം തുറമുഖത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മാത്രവുമല്ല വിഴിഞ്ഞം തുറമുഖത്തെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്നും ഉറപ്പ് നല്‍കി.
ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദ്ധാനം നല്‍കിയിട്ടുണ്ട്. ഇതിനായി തിരുവനന്തപുരത്ത് 100 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്നും പിണറായി പറഞ്ഞു.
ഫാക്ടിന്റെ ഭൂമിയില്‍ പെട്രോകെമിക്കല്‍ സമുച്ചയം സ്ഥാപിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.