pinaray vijayan says about sreenarayana guru

Pinaray Vijayan

തിരുവനന്തപുരം : ജാതീയ അന്ധത തിരിച്ചു കൊണ്ട് വരാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത കാലത്തായി സ്വാര്‍ത്ഥ താല്‍പര്യത്തിനായി ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന പ്രവണത നാട്ടില്‍ കാണുന്നുണ്ട്.

ഗുരു നേതൃത്വം കൊടുത്തുകൊണ്ട് വലിയോരളവില്‍ അകറ്റിക്കളഞ്ഞ ജാതീയമായ അന്ധത തിരിച്ചുകൊണ്ടുവരുള്ള ശ്രമങ്ങളാണ് നാട്ടില്‍ ചിലര്‍ വലിയതോതില്‍ നടത്തുന്നത്. ഇതിന് എതിരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചിച്ചു.

Top