പുതുപ്പാടി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ് നേതാവും പുതുപ്പാടി പഞ്ചായത്ത് അംഗവുമായ അബ്ദുള്‍സലാം.
പിണറായിയുടെ തലയറുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം നല്‍കുമെന്ന് മധ്യപ്രദേശിലെ ഉജ്ജയിനില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച യോഗത്തിലാണ് കുന്ദന്‍ ചന്ദ്രാവത്ത് പ്രഖ്യാപിച്ചത്. തനിക്ക് ഒരു കോടിയിലേറെ രൂപയുടെ സ്വത്തുണ്ടെന്നും പിണറായിയുടെ ശിരസ്സ് മുറിച്ചുകൊണ്ടുവരുന്നവര്‍ക്ക് ആ സ്വത്ത് നല്‍കുമെന്നുമായിരുന്നു ചന്ദ്രാവത്തിന്റെ പ്രഖ്യാപനം.
രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ചന്ദ്രാവത്ത് മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍ തായറാണെന്ന് മുസ്ലിംലീഗ് നേതാവ് അബ്ദുള്‍സലാം ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രിയെ വധിക്കുന്നതിന് അനുകൂലമായി പരസ്യപ്രതികരണം നടത്തിയ മുസ്ലിംലീഗ് നേതാവിന്റെ പേരില്‍ കേസെടുക്കണമെന്ന് സിപിഐ എം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.