തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രീയസ്ഥാനാര്‍ഥിയാണ്. പ്രതിപക്ഷസ്ഥാനാര്‍ഥിയുടെ കാര്യം ഉടനറിയാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാന മന്ത്രിക്ക് കൊച്ചിയില്‍ തീവ്രവാദഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടന്ന സമരത്തെക്കുറിച്ചുള്ള അഭിപ്രായം ചര്‍ച്ചയ്ക്ക് ശേഷമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.