pinaray vijayan’s statement

തിരുവനന്തപുരം: കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുധനിര്‍മാണവും ബോംബ് നിര്‍മാണവും തടയുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകക്ഷിയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരാധനലായങ്ങളുടെ നിയന്ത്രണം ചില പാര്‍ട്ടികള്‍ കൈവശം വയ്ക്കുന്ന രീതി കണ്ടുവരുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് മാത്രമായി വിട്ടു കൊടുക്കണം.

സംഘര്‍ഷങ്ങളില്‍ അറസ്റ്റിലാകുന്ന കുറ്റവാളികളെ സ്റ്റേഷനില്‍നിന്ന് ഇറക്കികൊണ്ടു പോകുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് അനുവദിക്കില്ല. പ്രാദേശികമായ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ആ സ്ഥലങ്ങളില്‍തന്നെ ചര്‍ച്ച ചെയ്യാനുള്ള വേദി ഒരുക്കണമെന്നും പിണറായി പറഞ്ഞു.

കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതു കണക്കിലെടുത്താണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.

Top