മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഷിംല : മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഹിമാചല്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിമാചല്‍ മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍ കുടുങ്ങികിടക്കുകയാണ്.

പാലക്കാട് കൊലങ്കോട് സ്വദേശികളായ മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമാണ് മണാലിയിലെ ഹോട്ടലുകളില്‍ കുടുങ്ങിയത്. റോഡുകള്‍ തകര്‍ന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം. കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്.

Top