തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളൊന്നാകെ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഷ്ട്രീയപാര്‍ട്ടികളും, തദ്ദേശസ്ഥാപനങ്ങളും, സംഘടനകളും ഇതിനായി മുന്‍കൈയെടുക്കണം. ജനങ്ങള്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍കൊള്ളണമെന്നും മുഖ്യമന്ത്രി അറിയിച്ചു.