pinarayay statement about relative appoinment

pinarayi

കോഴിക്കോട്: പി.കെ ശ്രീമതി ടീച്ചര്‍ മരുമകളെ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടി അറിഞ്ഞതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ഥാനകയറ്റം തടഞ്ഞത് പാര്‍ട്ടിയാണന്നും ബന്ധു നിയമനവിവാദം ഗൗരവമുള്ളതാണെന്നും പിണറായി അഭിപ്രായപ്പെട്ടു. നിയമനം അനുചിതമായി കണ്ട് പാര്‍ട്ടി റദ്ദ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇതിനെ കുറിച്ച് പാര്‍ട്ടി കൂട്ടമായി ചര്‍ച്ച ചെയ്ത് ഉചിതമായ തിരുമാനെമടുക്കുമെന്നും പിണറായി അറിയിച്ചു

പാര്‍ട്ടി അറിഞ്ഞാണ് നിയമനമെന്ന് പി.കെ ശ്രീമതി ഫേസ്ബുക്കില്‍ എഴുതിയിരുന്നു. പിന്നീട് ഈ വിവാദ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു.

Top