തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ യൂനിഫോമിന് സമാനമായ വസ്ത്രം ധരിക്കുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊലീസിന്റേതിന് സാദൃശ്യമുള്ള യൂനിഫോം ധരിക്കുന്നത് പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് റെഗുലേഷന്‍ ആക്ട് 2005ലെ സെക്ഷന്‍ 21 പ്രകാരം ശിക്ഷാര്‍ഹമാണെന്നും മഞ്ഞളാംകുഴി അലി, വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 14 അഗ്രോ സര്‍വിസ് കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. 50 പഞ്ചായത്തുകളില്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുരളി പെരുനെല്ലിയെ അറിയിച്ചു.