പിണറായി വിജയനും കമല്‍ഹാസനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനും കമല്‍ഹാസനുമായി ചെന്നൈയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തി.

പതിവ് പരിശോധനയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയ ശേഷം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി വിശ്രമിക്കവെയാണ് കമല്‍ സന്ദര്‍ശനം നടത്തിയത്.

മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ശേഷം ആദ്യമായാണ് കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനച്ചടങ്ങിനിടെ മുഖ്യമന്ത്രി കമലഹാസന് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസകള്‍ നേര്‍ന്നിരുന്നു.

അതേസമയം മുഖ്യമന്ത്രിയും കമലഹാസനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top