കാക്കിയിലെ ‘കറ’ കളയാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി . .

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ പൊലീസുകാരെ അടിമപ്പണി ചെയ്യിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

ഈ മാസം 26ന് തിരുവനന്തപുരത്താണ് യോഗം. ക്യാംപ് ഓഫീസുകളിലെ പൊലീസുകാരുടെ അമിതസാന്നിധ്യം, വാഹനങ്ങളുടെ ദുരുപയോഗം, കുടുംബാംഗങ്ങള്‍ പൊലീസ് വാഹനം ഉപയോഗിക്കുന്ന സംഭവങ്ങള്‍ എന്നിവയെ കുറിച്ച് സര്‍ക്കാറിന്റെ നിലപാട് മുഖ്യമന്ത്രി യോഗത്തില്‍ അറിയിക്കും.

കെവിന്‍, വരാപ്പുഴ ശ്രീജിത്ത് സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സേനയെ നിയന്ത്രിച്ച് കൊണ്ടു പോകേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്യും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് മുന്നോട്ട് പോകണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ഐ.പി.എസുകാരുടെ ക്യാംപ് ഓഫീസുകളില്‍ അനാവശ്യമായി തങ്ങുന്ന പൊലീസുകാരെയും അഡീഷണല്‍ വാഹനങ്ങളും തിരികെ അയക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കി പെരുമാറാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഐ.പി.എസുകാരെ ഉപദേശിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയോട് മുഖ്യമന്ത്രി ഇതിനകം തന്നെ ഉപദേശിച്ചിട്ടുണ്ട്.

Top