Pinarayi fb post

pinarayi

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ ക്രിയാത്മകമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതാനും നിക്ഷേപകരെ വിളിച്ചു കൊണ്ട് വന്നു പ്രദര്‍ശിപ്പിക്കലല്ല വികസന പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വ്യവസായ വികസനം അനിവാര്യമാണ്. ക്രിയാത്മകമായ ഇടപെടലാണ് ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുക. അത്തരം ഒന്നാണ് കൊച്ചി പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി. ചെന്നൈ ബംഗളൂരു വ്യവസായ ഇടനാഴിയുമായി ഇതിനെ കോയമ്പത്തൂരില്‍ ബന്ധിപ്പിക്കും. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ബഡ്ജറ്റില്‍ ഇതുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

(പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വ്യവസായ വികസനം അനിവാര്യമാണ്. ഏതാനും നിക്ഷേപകരെ വിളിച്ചു കൊണ്ട് വന്നു പ്രദര്ശിപ്പിക്കലല്ല വികസന പ്രവര്‍ത്തനം. ക്രിയാത്മകമായ ഇടപെടലാണ് ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുക.

അത്തരം ഒന്നാണ് കൊച്ചി പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി. ചെന്നൈ ബംഗളൂരു വ്യവസായ ഇടനാഴിയുമായി ഇതിനെ കോയമ്പത്തൂരില്‍ ബന്ധിപ്പിക്കും. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്.ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ഇതില്‍ ഉണ്ടാകും.

Top