ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയത്തില്‍ ചര്‍ച്ചയായില്ല. 45 മിനിറ്റോളം നീണ്ടു നിന്ന ചര്‍ച്ചയില്‍ അഞ്ച് നിവേദനമാണ് മുഖ്യമന്ത്രി നല്‍കിയത്. ഇതില്‍ കീഴാറ്റൂര്‍ വിഷയം ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ തലപ്പാടി നീലേശ്വരം ദേശീയപാത ചര്‍ച്ച ചെയ്തു.
പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കെ.കെ.രാഗേഷ് എംപി എന്നിവരും ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി ഒന്നും പറയാന്‍ തയാറായില്ല. ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ എകെജി സെന്ററിലേക്ക് പോയി.
കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതോടെ മാധ്യമങ്ങള്‍ നിതിന്‍ ഗഡ്കരിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യങ്ങള്‍ പറയുമെന്നാണ് നിതിന്‍ ഗഡ്കരിയുടെ ഓഫീസ് അറിയിച്ചത്.