തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അയച്ച കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മഹിത നല്‍കിയ പരാതിയിന്‍മേല്‍ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ജിഷ്ണുവിന്റെ കുടുംബത്തോട് വളരെ അനുഭാവ പൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജിഷ്ണു മരിച്ച അഞ്ചാംനാള്‍ ചേര്‍ന്ന മന്ത്രിസഭായോഗം 10 ലക്ഷം രൂപ കുടുംബത്തിന് സഹായധനമായി പ്രഖ്യാപിച്ചിരുന്നു.
രണ്ടു ദിവസത്തിനകം ഈ തുക ജിഷ്ണുവിന്റെ വസതിയില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ എത്തിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കത്തു നല്‍കിയ പ്രതിപക്ഷ നേതാവിനും മറുപടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന്‍ നല്‍കിയിരുന്ന പരാതിയിേ·ല്‍ സത്വര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതി ലഭിച്ചയുടന്‍ അന്വേഷണം ഊര്‍ജ്ജിതപ്പടുത്തുവാനും വേണ്ട നടപടി സ്വീകരിച്ചു റിപ്പോര്‍ട്ടു നല്‍കുവാനും പോലീസ് മോധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മാത്രമല്ല വിദ്യാഭ്യാസ മന്ത്രിക്കു നല്‍കിയ നിവേദനത്തിലെ ആവശ്യവും ഇതേ അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്താനും പോലീസു മേധാവിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജിഷ്ണുവിന്റെ കുടുംബത്തോടു സര്‍ക്കാര്‍ തികച്ചും അനുഭാവപൂര്‍ണമായ നടപടികളാണു സ്വീകരിച്ചത്. ജിഷ്ണു മരിച്ച് അഞ്ചാം നാള്‍ ചേര്‍ന്ന മന്ത്രിസഭായോഗം കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. രണ്ടുദിവസത്തിനകം എക്‌സൈസ് വകുപ്പു മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണന്‍ നേരിട്ടെത്തി ജിഷ്ണുവിന്റെ കുടുംബത്തിനു സഹായധനം കൈമാറി.
അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ചശേഷം പൊലീസു മേധാവിയാണ് പരാതിക്കാരിക്കു മറുപടി നല്‍കേണ്ടത്. ഈ വിഷയം സംബന്ധിച്ച് കത്തു നല്‍കിയ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയിട്ടുണ്ട്.