സര്‍ക്കാര്‍ മോശമായി ഒന്നും ചെയ്തിട്ടില്ല, പിന്തുണ വേണമെന്ന് പിണറായി

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലപര്യടനം ആരംഭിച്ചു. ധര്‍മ്മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്.

ബജറ്റ് പദ്ധതികള്‍ക്കപ്പുറം കേരളത്തില്‍ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാല്‍ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. ഓഖി ദുരന്തം വന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷം അതിനെതിരേയും പാര വെയ്ക്കാനാണ് ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.

സിപിഎമ്മിനായി ധര്‍മ്മടത്ത് ഞാന്‍ തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. നാടിന്റെ പേര് ചീത്തയാക്കുന്ന ഒരു കാര്യവും സര്‍ക്കാര്‍ ചെയ്തിട്ടില്ല. തുടര്‍ന്നും പിന്തുണ വേണമെന്നും പിണറായി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

Top