പിണറായി കൂട്ടക്കൊലപാതകം: സൗമ്യയെ വീണ്ടും റിമാന്റ് ചെയ്തു

soumya

കണ്ണൂര്‍: മകളേയും അച്ഛനേയും അമ്മയേയും കൊന്ന കേസില്‍ അറസ്റ്റിലായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ കോടതി ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു. മകള്‍ ഐശ്വര്യയുടെ കൊലപാതക കേസില്‍ നാലുദിവസത്തേക്കാണ് കോടതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. കൊലപാതകങ്ങളില്‍ മറ്റാരെയെങ്കിലും ബന്ധിപ്പിക്കുന്ന തെളിവ് സൗമ്യയില്‍നിന്ന് കിട്ടിയില്ല.

അഞ്ചു മൊബൈല്‍ഫോണുകളും ഏഴ് സിം കാര്‍ഡുകളും ടാബും സൗമ്യക്ക് സ്വന്തമായുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം പിടിച്ചെടുത്ത പൊലീസ് മൊബൈല്‍ഫോണ്‍ കോളുകളുടെ വിശദവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു.

Top