തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് മന്ത്രിമാരുടെ പട്ടിക കൈമാറി. രാവിലെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരുടെ പേരടങ്ങിയ പട്ടിക കൈമാറിയത്.
കൂടിക്കാഴ്ചയ്ക്കുശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും മുന്നണിയോഗത്തിനുമായി അദ്ദേഹം എ.കെ.ജി സെന്ററിലേക്ക് പോയി.
പുതിയ മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ചുള്ള വ്യക്തമായചിത്രം ഉഭയകക്ഷി ചര്‍ച്ചള്‍ക്കുശേഷം ലഭ്യമാകും.
വൈകിട്ട് നാലിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുശേഷം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം ഗവര്‍ണര്‍ പുറപ്പെടുവിക്കും. വൈകിട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ ആദ്യ വാര്‍ത്ത സമ്മേളനം.