പിണറായി കൂട്ടകൊലപാതകം; സൗമ്യയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റിഡിയില്‍ വിട്ടു

soumya

കണ്ണൂര്‍: മകളേയും അച്ഛനേയും അമ്മയേയും കൊന്ന കേസില്‍ അറസ്റ്റിലായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇവരെ കൊല്ലാന്‍ സൗമ്യയ്ക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവറാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സൗമ്യയുടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ പലപ്പോഴായി ഇയാള്‍ വാങ്ങി നല്‍കാറുണ്ടായിരുന്നു.

സൗമ്യയുടെ ആവശ്യപ്രകാരമാണ് എലിവിഷം വാങ്ങി നല്‍കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എലിവിഷം വാങ്ങി വീട്ടില്‍ സൂക്ഷിച്ച സൗമ്യ ഇത് അവസരം നോക്കി മകള്‍ക്കും മാതാപിതാക്കള്‍ക്കും ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സൗമ്യയുടെ വീടുമായി ബന്ധമുള്ള ചില യുവാക്കളെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിനകം നിരവധി തവണ ഇവരെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി ഇവരെ ഇന്ന് വീണ്ടും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. പടന്നക്കരയിലെ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, സൗമ്യയുടെ മകള്‍ ഐശ്വര്യ എന്നിവരാണ് നാലു മാസത്തിനിടെ മരിച്ചത്.

Top