തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ജനവികാരം സര്‍ക്കാരിനെതിരാക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
പ്രതിരോധത്തില്‍ കേരള മാതൃക തെറ്റെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്? രണ്ടാം തരംഗം എത്തിയത് വൈകിയാണ്. ജനസാന്ദ്രതയും കൂടുതല്‍. ഇതറിയാത്തവരല്ല വിമര്‍ശകരെന്നും പ്രതിപക്ഷത്തിന് അടക്കം മറുപടിയായി അദ്ദേഹം ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പാസ്മാര്‍ക്ക് പോലും നല്‍കില്ലെന്നും കോവിഡില്‍ സര്‍ക്കാര്‍ വന്‍ പരാജമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു.