Pinarayi says about bar bribe

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഹസനമാക്കുന്നത് ഇടപാടിലെ വമ്പന്‍ സ്രാവുകളുടെ മുഖം പുറത്ത് വരാതിരിക്കാനാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി സര്‍ക്കരിനെതിരെ വിമര്‍ശനമുന്നയിച്ചത്.

കേസില്‍ മന്ത്രി കെ ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാതെ അഴിമതി മറച്ചു വെക്കാന്‍ ശ്രമിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നിലും നിയമത്തിനു മുന്നിലും തലകുനിച്ചു നില്‍ക്കുകയാണെന്നും പിണറായി ആരോപിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

ലളിതകുമാരി കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരം മന്ത്രി ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യാത്തതെന്തുകൊണ്ടാണ് എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉന്നയിച്ച ചോദ്യം പ്രതിപക്ഷം ആവര്‍ത്തിച്ച് ഉന്നയിച്ചതാണ്.
ബാര്‍കോഴ കേസില്‍ കെ ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാതെ അഴിമതി മറച്ചു വെക്കാന്‍ നിര്‍ലജ്ജം ശ്രമിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നിലും നിയമത്തിനു മുന്നിലും തലകുനിച്ചു നില്‍ക്കുന്നു.
നിയമപരമായ അന്വേഷണം നടത്താതെയും നടത്തിയ അന്വേഷണം പ്രഹസനമാക്കിയും കോഴ വാങ്ങിയവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇടപാടിലെ വമ്പന്‍ സ്രാവുകളുടെ മുഖം പുറത്തു വരാതിരിക്കാനാണ്.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടാനും സ്വന്തം കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരന്തരം തയാറാകുന്നത്. അഴിമതി നിസ്സംശയം വ്യക്തമായിട്ടും ബാര്‍കോഴ കേസില്‍ ബാബുവിന്റെ മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന വ്യഗ്രത സ്വന്തം രക്ഷയ്ക്ക് വേണ്ടിയാണ് .

Top