ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സംഘപരിവാര്‍ നേതാക്കളുടെ ഭീഷണി. ഹൈദരാബാദില്‍ സിപിഐ എം സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് തെലുങ്കാനയിലെ ബിജെപി എംഎല്‍എ രാജാസിങ്ങ്.
ഹെദരാബാദില്‍ പാര്‍ടി 5 മാസമായി നടത്തിക്കൊണ്ടിരിക്കുന്ന മഹാജനപദയാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 19നാണ് പിണറായി വിജയന്‍ എത്തുന്നത്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു കാരണവശാലും പിണറായിയെ അനുവദിക്കില്ലെന്നും, പരിപാടിക്ക് അനുമതി നല്‍കരുതെന്നുമാണ് രാജാസിങ്ങിന്റെ ആവശ്യം. എന്ത് വില കൊടുത്തും പിണറായി പരിപാടിയില്‍ പങ്കെടുക്കുന്നത് തടയും. പങ്കെടുക്കുകയാണെങ്കില്‍ ബാക്കി കാണാമെന്നുമാണ് രാജാസിങിന്റെ ഭീഷണി.
തങ്ങളുടെ ഹിന്ദു സുഹൃത്തുകള്‍ കേരളത്തില്‍ കൊല്ലപെടുകയാണ് അത്തരത്തില്‍ സംഭവിക്കുമ്പോള്‍ എങ്ങനെയാണ് ആ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെ പരിപാടിയില്‍ പങ്കെടുക്കുന്നത് മിണ്ടാതെ കൈയും കെട്ടി നോക്കി നില്‍ക്കാനാകുന്നത് എന്നാണ് രാജാസിങിന്റെ വാദം.