pinarayi-speech

pinarayi

തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികള്‍ കിട്ടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് പൊലീസിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ഹീന ശ്രമം നടക്കുന്നുണ്ട്. ഭീകരതയുടെ ഭീഷണി പുറത്തുനിന്ന് മാത്രമല്ല സംസ്ഥാനത്തിനകത്തുമുണ്ട്. പൊലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാംമുറ അവസാനിപ്പിക്കണം, അഴിമതിക്കാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊലീസിന്റെ ആള്‍ബലവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top