pinarayi statement about currency issue

pinarayi

തിരുവനന്തപുരം: രാജ്യത്ത് 100,500 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി വിവരണാതീതമായി പ്രയാസമുണ്ടാക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ പ്രയാസം അനുഭവിക്കുന്നത് സധാരണ ജനങ്ങളാണ്. നോട്ട് മാറ്റം കള്ളപ്പണം തടയാനുദ്ദേശിച്ച് സ്വീകരിച്ച നടപടിയല്ലെന്നും നോട്ടുകള്‍ പിന്‍വലിക്കുന്നകാര്യം ചില കേന്ദ്രങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും ചിലര്‍ നല്ല രീതിയില്‍ ഇതിനെതിരെ മുന്‍കരുതല്‍ എടുത്തു വെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും ദിവസമായി ഒരുനടപടിയുമില്ല, കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട ബില്ലുകള്‍ക്ക് സമയം നീട്ടി നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിബില്‍,വെള്ളക്കരം, പരീക്ഷാഫീസ് തുടങ്ങിയവയ്ക്ക് പിഴയില്ല. പിഴ കൂടാതെ ഈമാസം 30 വരെ പണമടയ്ക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തില്ല. ഇത്രയും നിസ്സംഗ മനോഭാവം മറ്റൊരു സര്‍ക്കാരും സ്വീകരിക്കില്ല. കേന്ദ്ര ധനമന്ത്രിയെ കണ്ട് ഈ ആവശ്യങ്ങള്‍ അറിയിക്കുമെന്നും ഡല്‍ഹിയിലേക്ക് തിരിക്കും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top