Pinarayi statement about drug diction

pinarayi

തിരുവനന്തപുരം: ലഹരിമാഫിയക്കെതിരെ നാടും ജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുകവലി കുറഞ്ഞത് ബോധവല്‍ക്കരണത്തിലൂടെയാണെന്നും ഇതേ മാതൃകയാണ് ലഹരിയുടെ കാര്യത്തിലും വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി ഉപയോഗം തടയാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ‘വിമുക്തി’ ലഹരി വര്‍ജ്ജന മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം ബോധവല്‍ക്കരണത്തിലൂടെ തടയാന്‍ ലക്ഷ്യമിട്ടാണ് എക്‌സൈസ് വകുപ്പ് വിമുക്തി ലഹരി വര്‍ജ്ജന മിഷന് തുടക്കം കുറിച്ചത്.

വിമുക്തിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ലഹരി വിമോചന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും നിലവിലുള്ളവ ശക്തിപെടുത്തുമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.

മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസം, സര്‍ക്കാര്‍ പദ്ധതികളും നിയമങ്ങളും ഫലപ്രദമായി നടപ്പാക്കല്‍ തുടങ്ങിയവയും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നു.

Top