ഉരുട്ടിക്കൊലക്കിരയായ ഉദയകുമാറിന്റെ അമ്മയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: പൊലീസുകാര്‍ ഉരുട്ടിക്കൊലക്കിരയാക്കിയ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസില്‍ കോടതി വിധി വന്ന പശ്ചാത്തലത്തില്‍ പ്രഭാവതിയമ്മ മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദര്‍ശിച്ചപ്പോഴായിരുന്നു സര്‍ക്കാരിന്‍രെ പിന്തുണ അറിയിച്ചത്.

പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേസുമായി ബന്ധപ്പെട്ട് ചെയ്ത സഹായത്തിന് അവര്‍ നന്ദി അറിയിച്ചുവെന്നും, തുടര്‍ന്നും എല്ലാ പിന്തുണയും ഈ അമ്മയ്ക്ക് ഉണ്ടാവുമെന്ന് ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Top