pinarayi statement

pinarai-vijayan

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് കേന്ദ്രം ഇളവ് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 ശതമാനം ഭൂമിയേറ്റെടുത്താല്‍ ടെണ്ടര്‍ നടത്താമെന്ന ഉറപ്പ് ലഭിച്ചുവെന്ന് അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ദേശീയപാത വികസനത്തിന് പണം പ്രശ്‌നമാകില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. സമയബന്ധിതമായി ഇത് നടപ്പാക്കുമെന്ന് കേന്ദ്രത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

വി.എസിന് കാബിനറ്റ് പദവി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ മുന്നില്‍ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല.വി.എസിന്റെ സേവനം എങ്ങനെ ഉപയോഗിക്കണം എന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രായം തടസമല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പിണറായിയില്‍ ദേശീയ വനിതാ കമീഷന്‍ സന്ദര്‍ശനം നടത്തിയത് ബി.ജെ.പി സംഘം വന്നത് പോലെയായിരുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകരെയല്ലാതെ ആരേയും കാണാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കുട്ടിമാക്കൂലില്‍ സിപിഐഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ ദലിത് പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമ്രന്തി പിണറായി വിജയന്‍. സംഭവത്തെ കുറിച്ച് മനസിലാക്കിയതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് എയിംസ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാല് സ്ഥലങ്ങള്‍ ഇതിനായി നിര്‍ദേശിച്ചിട്ടുണ്ട് എന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തണം എന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു. ദേശീയ പാതവികസന വികസനം 45 മീറ്റര്‍ ആക്കുന്നത് കേന്ദ്രം സ്വാഗതം ചെയ്തുവെന്നും 60 ശതമാനം ഭൂമി ഏറ്റെടുത്താല്‍ ടെണ്ടറിന് അനുമതി ലഭിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജിഎസ്ടി ബില്ലിനോട് കേരളത്തിന് യോജിപ്പാണ് ഉളളതെന്നും പൊതു പ്രവര്‍ത്തകര്‍ക്ക് പ്രായം തടസ്സമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

എസ്.എന്‍.എസ് ലാവ്‌ലിന്‍ അഴിമതി കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന പിണറായി വിജയന്‍ പറഞ്ഞു. കേസ് ചാര്‍ജ്ജ് ചെയ്യാന്‍ പോലും കൊള്ളില്ലെന്നാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് നിലനില്‍ക്കില്ലെന്ന് കോടതി ഒറ്റയടിക്ക് നിഗമനത്തില്‍ എത്തിയതല്ല. ദീര്‍ഘനാള്‍ വാദങ്ങളും പ്രതിവാദങ്ങളും കേട്ട ശേഷമാണ് ഈ നിലപാടില്‍ കോടതി എത്തിയത്. അതാണ് വസ്തുതയും പിണറായി പറഞ്ഞു.

വി.എസ്.അച്യുതാനന്ദന് പദവി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ദളിത് യുവതികളെ അറസ്റ്റു ചെയ്ത സംഭവത്തെ കുറിച്ച് കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും പിണറായി പറഞ്ഞു.

Top