ഈ ചങ്കൂറ്റം പിണറായി സര്‍ക്കാറിന് മാത്രം കാണിക്കാന്‍ കഴിയുന്നത് . . .ഞെട്ടിച്ചു ! !

ങ്ങനെ ഒരു നിലപാട്, അതും ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വീകരിക്കാന്‍ സി.പി.എമ്മിനു മാത്രമേ കഴിയൂ എന്ന കാര്യത്തില്‍ രാഷ്ട്രീയ ഇന്ത്യക്ക് ഇനി സംശയമുണ്ടാവില്ല. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി മുന്‍പാകെ യുവതീ പ്രവേശനത്തെ ശക്തമായി അനുകൂലിച്ച പിണറായി സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത്ര കടുപ്പിച്ച് ഒരു നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡിനെ കൊണ്ട് എടുപ്പിക്കുമെന്നും ആരും കരുതിയിരുന്നില്ല. തന്ത്രപരമായ സമീപനമായിരിക്കും സ്വീകരിക്കുക എന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാല്‍ സ്ത്രീ-പുരുഷ തുല്യതക്കു വേണ്ടി നിലകൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍,വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സുപ്രീം കോടതി മുന്‍പാകെ സ്വീകരിച്ചത്.

തുല്യത മതസ്ഥാപനങ്ങള്‍ക്ക് ബാധകമാണെന്നാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നത്. തൊട്ടുകൂടായ്മയും തുല്യതയ്ക്കുള്ള അവകാശവും ക്ഷേത്രങ്ങള്‍ പൊതുസ്ഥലമാണോ എന്നതും ഈ വിധിയുമായി ബന്ധപ്പെടുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി അഡ്വ. ജയ്ദീപ് ഗുപ്ത വാദിച്ചു. ചില വാദങ്ങള്‍ പരിഗണിച്ചില്ല എന്നത് പുനഃപരിശോധനയ്ക്ക് അടിസ്ഥാനമല്ല. കോടതിയാണ് ഏതൊക്കെ വാദങ്ങള്‍ പരിഗണിക്കണം, വേണ്ട എന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ഭരണഘടനാബഞ്ച് മുമ്പാകെ ചൂണ്ടിക്കാട്ടി.

അധികാരമോ സ്ഥാനമാനങ്ങളോ അല്ല, നിലപാടുകളും പ്രത്യയ ശാസ്ത്ര കാഴ്ചപ്പാടുകളുമാണ് വലുതെന്ന് സി.പി.എം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇടതുപക്ഷത്തെ സംബന്ധിച്ച് അതി നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോഴാണ് ഈ നിലപാടെന്നതും ഓര്‍ക്കണം. രാജ്യത്ത് സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്യേണ്ട സംസ്ഥാനമാണ് കേരളം. ഈ ഘട്ടത്തില്‍ വിശ്വാസി സമൂഹത്തിനിടയില്‍ സര്‍ക്കാര്‍ നിലപാട് എതിരാളികള്‍ ആയുധമാക്കുമെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ ശക്തമായ രണ്ടഭിപ്രായം രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.

അയ്യപ്പ വിശ്വാസികളെ സര്‍ക്കാരിനും സി.പി.എമ്മിനും എതിരായി തിരിക്കാന്‍ യു.ഡി.എഫും കോണ്‍ഗ്രസ്സും ഒറ്റ മനസ്സായാണ് ഇവിടെ പോരാടുന്നത്. അഭിപ്രായ സര്‍വേകളില്‍ യു.ഡി.എഫ് കേരളം തൂത്ത് വാരുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും പ്രചരണങ്ങളുമുണ്ടായി. എന്നാല്‍ ഇതൊന്നും സി.പി.എമ്മും ഇടതുപക്ഷവും മുഖവിലക്കെടുക്കുന്നില്ല. കീഴ് ജാതിക്കാരുടെ ക്ഷേത്ര പ്രവേശനത്തിനു വേണ്ടി പോരാടിയ കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് പുതിയ പോര്‍മുഖമായാണ് ശബരിമല പ്രക്ഷോഭത്തെ അവര്‍ നോക്കി കാണുന്നത്.

supreme-court

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിജയ – പരാജയങ്ങള്‍ മുന്‍ നിര്‍ത്തി നിലപാട് സ്വീകരിക്കുന്നവരല്ല കമ്യൂണിസ്റ്റുകള്‍ എന്നതാണ് സി.പി.എം നിലപാട്.

സുപ്രീം കോടതി യുവതീ പ്രവേശനത്തെ അനുകൂലിച്ച് മുന്‍പ് പുറപ്പെടുവിച്ച വിധി പുന:പരിശോധിക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയില്‍ സ്വീകരിച്ചതോടെ ഇതു സംബന്ധമായി ഇടതുപക്ഷ അനുഭാവികള്‍ക്കിടയിലുള്ള സംശയങ്ങള്‍ക്കും ഉത്തരമായിരിക്കുകയാണ്.

ശബരിമല വിഷയം മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ ഇടപെടലും സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

നവോത്ഥാന മതിലിന്റെ വന്‍ വിജയത്തിനു ശേഷം ജില്ലാ കേന്ദ്രങ്ങളില്‍ നവോത്ഥാന സദസ്സുകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം.

express view

Top