കോഴിക്കോട്: നാടിന് വികസനമാണ് ആവശ്യം, എതിര്‍പ്പുകള്‍ മാത്രം കണക്കിലെടുത്ത് കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ക്കുന്നവരുടെ എതിര്‍പ്പ് അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയ്ക്ക് സാധ്യത തേടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബുധനാഴ്ച ഡല്‍ഹിയിലെത്തും.കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഗഡ്കരിയെ അറിയിച്ചിരുന്നു.
ബൈപ്പാസ് നിര്‍മാണം അനുവദിക്കാനാവില്ലെന്ന നിലപാടെടുത്ത് വയല്‍ക്കിളികള്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മുഖ്യമന്ത്രി ഒരുങ്ങുന്നത്.