തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് തങ്ങള്‍ക്കെതിരായ മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇത് സംബന്ധിച്ച് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.