തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തുതുടരാന്‍ സെന്‍കുമാറിന് യോഗ്യത ഇല്ലാത്തതു കൊണ്ടാണ് മാറ്റിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
അദ്ദേഹത്തെ മാറ്റിയതിനുകാരണം ജിഷ കേസിലെ വീഴ്ചയല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാറിനെ മാറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
അദ്ദേഹത്തിനെതിരെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങനെ തീരുമാനമെടുക്കുമെന്നും അങ്ങനെ നടപടിയെടുത്താല്‍ പൊലീസില്‍ ആരെങ്കിലും ഉണ്ടാകുമോയെന്നും കോടതി ചോദിച്ചു.